Showing posts with label കവിതകള്‍. Show all posts
Showing posts with label കവിതകള്‍. Show all posts

Sunday, January 26, 2014

ശ്രേഷ്ഠ മലയാളം

കേരളത്തിൻ  മഹത്വമല്ലോ -
                            നമ്മുടെ മലയാളം
നമ്മുടെ സംസ്കാരത്തിൻ തനിമയല്ലോ -
                             എന്നും മലയാളം
മാതൃത്വത്തിൻ  മഹത്വമറിയിക്കു-
                             ന്നൊരു മലയാളം
കേരളത്തിൻ ശ്രേഷ്ഠ ഭാഷയാണി -
                              ന്നൊരു മലയാളം
പദവിയിൽ മാത്രം ശ്രേഷ്ഠമായൊരു -
                               ഭാഷ മലയാളം
മലയാളിതന്നെ തള്ളി പറയുന്നിന്നീ -
                                മലയാളം                              
മലയാളിക്കഭിമാനമാണന്നൊരു -
                                മലയാളം
കേരളിയര് അപമാനിപ്പിക്കുന്നിന്നൊരു -
                                 മലയാളം
തള്ളരുത് തള്ളിപ്പറയരുത്
കൊല്ലരുത് കൊല്ലിക്കരുത് മർത്യാ നീ
നമ്മെ നാമാക്കിയ മാതാവിനെ ……………

അറിവിൻ നിറകുടങ്ങൾ



അറിവിന്റെ നിറകുടങ്ങൾ നിങ്ങൾ
വിക്ജ്ഞാന ദീപത്തിൻ തിരികൾ നിങ്ങൾ
അറിവിന്റെ അക്ഷയപാത്രത്തിൽ വളരുന്ന
നല്ലിളം കതിരുകൾ നിങ്ങൾ .
               
നല്ലപോൽ അറിയുക നാല്ലപ്പോൽ -
               വളർത്തുക നിങ്ങളിലെ  നന്മകളെ
               നിങ്ങളാം മക്കളെ നന്മയാം
               വിക്ജ്ഞാന ദീപത്തെയും …..


                                                          - എം .എം  അഫ്സൽ അഹമ്മദ്  പൂക്കോട്ടുംപാടം -