ഇസ്ലാമില്‍ ഇല്ലാത്ത
ജാതി-ഉപജാതി സമ്പ്രതായത്തെ കുറിച്ച്
സര്‍ക്കാര്‍ രേഖകളില്‍ രേഖപ്പെടുത്താന്‍
ഇസ്ലാമത വിശാസികള്‍(മുസ്ലിങ്ങൾ) നിര്‍ബന്ധിതരാവുകയാണ്.ഇത് സംബന്ധിച്ച പരാതി(Doc no:3875/2014)ഞാന്‍
മുഖ്യമന്ത്രിക്ക് 23/06/2014 ന്
അയക്കുകയുണ്ടായി.പരാതിയുടെ ഒരു കോപ്പി വ്യവസായ വകുപ്പ് മന്ത്രി ശ്രി.പി.കെ കുഞ്ഞാലിക്കുട്ടിക്കും അയക്കുകയുണ്ടായി.പരാതിയുടെ പൂര്‍ണ്ണ രൂപം താഴെ കൊടുക്കുന്നു.
ബഹുമാനപ്പെട്ട കേരളാ
മുഖ്യമന്ത്രിക്ക്,
സര്, കേരള സര്‍ക്കാരിന്റെ ഔദ്യോകിക രേഖകളില്‍ മതപരമായ വിവരങ്ങള്‍ നല്കുന്ന ഭാഗങ്ങളിലെല്ലാം മുസ്ലിം വിഭാഗത്തെ കുറിച്ച് തെറ്റായ രണ്ടു ഭാകങ്ങള്‍ പൂരിപ്പിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. അതായത് cast& subcast... ഇവ രണ്ടും ഇസ്ലാമില്‍ ഇല്ലാത്ത കാര്യങ്ങളാണ്.
ഉദാ: PSC യുടെ അപേക്ഷ ഓണ്‍ലൈന്‍ വഴി നല്കുമ്പോള് അവിടെ മതം ഇസ്ലാം എന്നുകൊടുത്താല്‍ cast മുസ്ലിം എന്ന ഒരു ഒപ്ഷന്‍ വരുന്നുണ്ട്.subcast ആയി മുസ്ലിം എന്നും മാപ്പിള എന്നും വരുന്നു.
യഥാര്‍ഥത്തില്‍ മുസ്ലിം എന്നുള്ളത് ഇസ്ലാമത വിശ്വാസികളെ വിളിക്കുന്ന പേരാണ്.ഹൈന്ദവ മതത്തില്‍ വിശസിക്കുന്ന സഹോദരിസഹോദരന്മാരെ നാം ഹിന്ദുസ്(ഹിന്ദുക്കള്‍) എന്നും ക്രിസ്തുമതത്തില്‍ വിശ്വസിക്കുന്ന സഹോദരിസഹോദരന്മാരെ നാം ക്രൈസ്തവര്‍(ക്രിസ്ത്യാനികള്‍) എന്നും വിളിക്കുന്നു. അതുപോലെതന്നെ ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നവരെ മുസ്ലിങ്ങള്‍ (മുസ്ലിംസ്)എന്നും വിളിക്കുന്നു. മുസ്ലിം എന്നുള്ളത് ഒരു മതത്തിന്റെയോ cast ന്റെയോ subcast ന്റെയോ പേരല്ല,,,അത് ഇസ്ലാമില്‍(ഇസ്ലാം മതത്തില്‍) വിശ്വസിക്കുന്നവരെ പറയുന്ന അല്ലെങ്കില്‍ വിളിക്കുന്ന പേരാണ്.
ക്രിസ്തു മതം = ക്രിസ്ത്യാനികള്‍
ഹൈന്ദവ മതം =
ഹിന്ദുക്കള്‍
ഇസ്ലാം മതം = മുസ്ലിങ്ങള്‍ (ഒരിക്കലും ഇസ്ലാമികള്‍ എന്ന് പറയില്ല).
അതുപോലെ തന്നെ മാപ്പിള എന്നോ മുസ്ലിം എന്നോ
ഇസ്ലാമിലെ subcast/cast അല്ല. മുസ്ലിം എന്നത് ഇസ്ലാമത വിശ്വാസികളെ വിളിക്കുന്ന
പേരും മാപ്പിള എന്നത് മലബാറിലെ മുസ്ലിങ്ങളെ(ഇസ്ലാം മത വിശ്വാസികളെ) വിളിക്കുന്ന
വിളിപ്പേര് മാത്രവുമാണ്.
അതുകൊണ്ടുതന്നെ ഇസ്ലാമതത്തില്‍ ഇല്ലാത്ത cast & subcast സംമ്ബ്രധായം സര്‍ക്കാര്‍ രേഖകളില്‍ നിന്നും അപേക്ഷഫോമുകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.പ്രത്യേകിച്ചും ഇസ്ലാമില്‍ ഇല്ലാത്ത കാര്യം ഇസ്ലാമില്‍ കൂടിചേര്‍ക്കുന്നത് ഇസ്ലാമിക വിരുദ്ധമാണെന്നിരിക്കെ....
വിശ്വസ്ഥതയോടെ,
മുന്നറിയിപ്പ്:-ഈ ബ്ലോഗില്‍ മുഖ്യമന്ത്രിക്ക് അയച്ച പരാതിയുടെ ഡോക്ക്യുമെന്റ് നമ്പര്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.അതില്‍നിന്നും മുഖ്യമന്ത്രിയുടെ വെബ്സൈറ്റിലേക്കുള്ള ലിങ്കും നല്‍കിയിട്ടുണ്ട്.വായനക്കാര്‍ക്ക് എന്റെ പരാതിയില്‍ മുഖ്യമന്ത്രി എന്ത് നടപടി സ്വീകരിച്ചു എന്ന് അറിയാന്‍ വേണ്ടിയാണത്.ഈ ലിങ്കില്‍ കയറിക്കൊണ്ട് പരാതിയുമായി ബന്ധപ്പെട്ട് ഒരുതരത്തിലുള്ള(നല്ലതോ ചീത്തയോ ആയിട്ടുള്ളത്) ഫീഡ്ബാക്കും നല്‍കരുതെന്ന് വളരെ വിനീതപൂര്‍വ്വം അറിയിക്കുന്നു.വായനക്കാരില്‍ നിന്നും ഇത്തരം പ്രവണതകള്‍ ഉണ്ടായാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ബഹുമാനപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു.വായനക്കാരുടെ അഭിപ്പ്രായങ്ങള്‍ ബ്ലോഗിന്റെ കമന്റ് ബോക്സില്‍ നല്‍കാവുന്നതാണ്.