അന്യസംസ്ഥാന തോഴിലാളികളുമായി ബന്ധപ്പെട്ട ഒരു പരാതി(Doc No:4317/2014) ഞാന്‍ മുഖ്യമന്ത്രിക്ക് അയക്കുകയുണ്ടായി.പരാതിയുടെ പൂര്‍ണ്ണ രൂപം താഴെ കൊടുക്കുന്നു.
ബഹു.കേരളാ മുഖ്യമന്ത്രി,
ശ്രീ.ഉമ്മാന്‍ ചാണ്ടി
സര്‍,
നമ്മുടെ നാട്ടിലെ കവലകളില്‍ അന്യസംസ്ഥാന തോഴിലാളികള് പാക്ക് (അടയ്ക്ക മിശ്രിതം)
വില്‍ക്കുന്നത് പതിവായി നാം കാണുന്നുണ്ട്. വിലയുടെ മാറ്റത്തിനനുസരിച്ച് പാക്കുകളിലും വിത്യാസമുണ്ട്.യുവാക്കളാണ് പ്രധാനമായും പാക്ക് വാങ്ങാന്‍ എത്തുന്നത്...! പണ്ടൊക്കെ പാക്ക് വാങ്ങിയിരുന്നത് മുതിര്‍ന്നവര്‍ ആയിരുന്നു. എന്നാല്‍ അന്യ സംസ്ഥാന തോഴിലാളികള് വില്‍ക്കുന്ന പാക്കുകള്‍ യുവാക്കളുടെ ഹരമായി മാറിയിരിക്കുന്നു
.യുവാക്കള്‍
ഇതിന് അടിമകളായി കൊണ്ടിരിക്കുകയാണ്.നഗരപ്രദേശങ്ങളില്‍ ഇതൊരു നിത്യകാഴ്ചയാണ്.
രാജ്യത്തിന്‍റെ ഐക്യവും അഖണ്ടതയും കാത്തു സൂക്ഷിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍.അതുകൊണ്ടുതന്നെ
അന്യസംസ്ഥാന തോഴിലാളികള് നമ്മുടെ നാട്ടില്‍ ജോലി ചെയ്യുന്നത് ഒരിക്കലും നമ്മള്‍ എതിര്‍ക്കില്ല.
എന്നാല്‍ ഇത്തരം സംശയകരമായ പ്രവണതകള്‍ നാം അന്വേഷിച്ചില്ലെങ്കില്‍, സര്‍ ഒരുപക്ഷേ,
ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ നമ്മുടെ യുവ സമൂഹത്തില്‍ ഉണ്ടായേക്കാമെന്ന് താങ്കളെ
ബഹുമാനപൂര്‍വ്വം ഓര്‍മ്മിപ്പിക്കുന്നതോടൊപ്പം തന്നെ, അന്യസംസ്ഥാന തോഴിലാളികള് വില്‍ക്കുന്ന പാക്കുകളില്‍ യുവാക്കളെ
ഇത്ത്രമാത്രം ആകര്‍ഷിക്കാന്‍ എന്താണ് ഇവര്‍ ഉപയോകിക്കുന്നതെന്നത് സംബന്ധിച്ച് വിശതമായി
അന്വേഷികകണമെന്ന് വളരെയധികം ബഹുമാനാര്‍ത്ഥം അപേക്ഷിക്കുന്നു.പ്രത്യേകിച്ചും
അന്യസംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് കേസുകള്‍ റിപ്പോര്‍ട്ട്
ചെയ്യുന്ന സാഹചര്യത്തില്‍..അതുപോലെതന്നെ ക്യാമ്പസുകളിലും..
എന്ന്,
മുന്നറിയിപ്പ്:-ഈ
ബ്ലോഗില്‍ മുഖ്യമന്ത്രിക്ക് അയച്ച പരാതിയുടെ ഡോക്ക്യുമെന്‍റ് നമ്പര്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.അതില്‍നിന്നും
മുഖ്യമന്ത്രിയുടെ വെബ്സൈറ്റിലേക്കുള്ള ലിങ്കും നല്‍കിയിട്ടുണ്ട്.വായനക്കാര്‍ക്ക്
എന്‍റെ പരാതിയില്‍ മുഖ്യമന്ത്രി എന്ത് നടപടി സ്വീകരിച്ചു എന്ന് അറിയാന്‍ വേണ്ടിയാണത്.ഈ
ലിങ്കില്‍ കയറിക്കൊണ്ട് പരാതിയുമായി ബന്ധപ്പെട്ട് ഒരുതരത്തിലുള്ള(നല്ലതോ ചീത്തയോ
ആയിട്ടുള്ളത്) ഫീഡ്ബാക്കും നല്‍കരുതെന്ന് വളരെ വിനീതപൂര്‍വ്വം
അറിയിക്കുന്നു.വായനക്കാരില്‍ നിന്നും ഇത്തരം പ്രവണതകള്‍ ഉണ്ടായാല്‍ നിയമനടപടികള്‍
സ്വീകരിക്കുമെന്നും ബഹുമാനപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു.വായനക്കാരുടെ
അഭിപ്പ്രായങ്ങള്‍ ബ്ലോഗിന്‍റെ കമന്റ് ബോക്സില്‍ നല്‍കാവുന്നതാണ്.
No comments:
Post a Comment