ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ് .നമ്മെ ആരു ഭരിക്കണമെന്ന് നാം തന്നെയാണ് തീരുമാനിക്കുന്നത്.എന്നാല്‍ നമ്മുടെ തിരഞ്ഞെടുപ്പ് രീതിയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ നമ്മള്‍ യുവജനത ആലോചിക്കേണ്ടതായിട്ടുണ്ട്.കാരണം 2021 ആകുമ്പോള്‍ ഇന്ത്യയില്‍ യുവ സമൂഹം 64% ആയിരിക്കും.ഇന്ത്യയില്‍ രാഷ്‌ട്രപതി ആകാന്‍ വേണ്ട കുറഞ്ഞ പ്രായം 35ഉം ആണ്.രാജ്യസഭാ അങ്ങമാകാന്‍ 30 ഉം, ലോകസഭാ അങ്ങമാകാനും നിയമസഭാങ്ങമാകാനും 25 ഉം വയസ്സാണ് വേണ്ടത്.അത് പോലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാന്‍ 21 വയസ്സുമാണ് വേണ്ടത്.എന്നാല്‍ വോട്ട് ചെയ്യാന്‍ 18 ഉം...!
ഇവിടെ നാം ചില ശാസ്ത്രീയ സത്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്, 2020ല്‍ ഒരു ഇന്ത്യക്കാരെന്റെ ശരാശരി പ്രായം 29 ആയിരിക്കും .ഇത്തരമൊരു സാഹചര്യത്തില്‍ നമ്മുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രയപരിധികളില്‍ മാറ്റം വരുത്തിയിട്ടില്ലെങ്ങില്‍ അത് യുവ സമൂഹത്തിനു തിരിച്ചടിയാകും.അതുപോലെതന്നെ 18 വയ്യസ്സുള്ള പൗരന് മത്സരിക്കാനും അനുമതി ലഭിക്കണം .കാരണം, തന്നെ ആരു ഭരിക്കണമെന്ന് തിരുമാനിക്കാന്‍ 18 വയസ്സുകാരന് അധികാരമുണ്ട് ! അപ്പോള്‍ പിന്നെ എന്തുകൊണ്ട് 18 വയസ്സുകാരന് മത്സരിക്കാനും ഭരിക്കാനും സാധിച്ചുകൂടാ......??????.
No comments:
Post a Comment