കേരളത്തിൻ മഹത്വമല്ലോ -
നമ്മുടെ മലയാളം
നമ്മുടെ സംസ്കാരത്തിൻ തനിമയല്ലോ -
എന്നും മലയാളം
മാതൃത്വത്തിൻ മഹത്വമറിയിക്കു-
ന്നൊരു മലയാളം
കേരളത്തിൻ ശ്രേഷ്ഠ ഭാഷയാണി -
ന്നൊരു മലയാളം
പദവിയിൽ മാത്രം ശ്രേഷ്ഠമായൊരു -
ഭാഷ മലയാളം
മലയാളിതന്നെ തള്ളി പറയുന്നിന്നീ -
മലയാളം
മലയാളിക്കഭിമാനമാണന്നൊരു -
മലയാളം
കേരളിയര് അപമാനിപ്പിക്കുന്നിന്നൊരു -
മലയാളം
തള്ളരുത് തള്ളിപ്പറയരുത്
കൊല്ലരുത് കൊല്ലിക്കരുത് മർത്യാ നീ
നമ്മെ നാമാക്കിയ മാതാവിനെ ……………
No comments:
Post a Comment