Monday, April 9, 2012

റയില്‍വേ സ്വകാര്യവല്‍കരണം:

  റയില്‍വേ സ്വകാര്യവൽക്കരണം അനിവാര്യമായിരിക്കുന്നു :

  • ഇന്ത്യന്‍ റയില്‍വയുടെ ഓരോ സോണും പ്രത്യേകം കമ്പനിവല്‍ക്കരണം നടത്തിക്കൊണ്ടു സ്വകാര്യവല്‍കരണം നടത്തണം .
  • 50 % ഓഹരി  ഇന്ത്യന്‍  റയില്‍വേ വകുപ്പിനും 30% കമ്പനികള്‍ക്കും  (അന്ദ്ധരാഷ്ട്ര തലത്തില്‍ റെയില്‍ മേഖലയില പ്രവര്‍ത്തിച്ചു പരിചയമുള്ള കമ്പനികളും അതോടൊപ്പം തന്നെ ഇന്ത്യന്‍ കമ്പനികളും അടങ്ങിയ ഒരു ഗ്രൂപ്പ്‌ ) 10 % അതതു സോണില്‍ താമസിക്കുന്ന പൊതുജനത്തിനും ബാക്കി  അതതു സംസ്ഥാനങ്ങള്‍ക്കും (റയിൽവേ  ഭുവിസ്തൃതിയുടെയ് അടിസ്ഥാനത്തില്‍ ) നല്‍കണം.
  • തിരെഞ്ഞെടുക്കുന്ന ഒരു പ്രധിനിധിയെ കമ്പനി ബോർഡിൽ  3 വർഷം കാലാവതിയിൽ നിയമിക്കണം .
  •  വോട്ട് ചെയ്യാനും  തിരഞ്ഞെടുപ്പിൽ മത്സരിക്കനുമുള്ള അനുമതി ഷെയർ ഉടമകൾക്ക് മാത്രമായിരിക്കുക .
  • ഓരോ സോണിന്റെയ്യും സുരക്ഷ ചുമതല സര്‍ക്കരിനായിരിക്കണം.
  • ഓരോ കമ്പനിക്കും അതതു സോനിന്റെയ് വികസനത്തിന്‌ സ്വന്തം നിലയില്‍ (പ്രകൃതിക്ക് കോട്ടം വരാതെ ) തീരുമാനം എടുക്കാന്‍ അനുമതി ഉണ്ടാകണം .
  • കാറ്റരിംഗ് സര്‍വീസുകള്‍ സ്വന്തം നിലയില്‍ നടത്താനുള്ള അനുമതി കമ്പനികള്‍ക്കും നല്‍കണം .
  • കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കേരളത്തെ ഒന്നാകെ ഒരു സോണായി പരിഗണിക്കണം .
  •  വൈദ്യുതി വിതരണത്തിനായി കേന്ദ്ര റയിൽമന്ത്രാലയത്തിൻ കീഴിൽ ഒരു കമ്പനി രൂപികരിക്കണം .കമ്പനിയിൽ 51% കേന്ദ്ര റയിൽമന്ത്രാലയത്തിനു ഓഹരി ഉണ്ടായിരിക്കണം .
  • കമ്പനികൾക്ക് സ്വന്തം നിലയിൽ ട്രെയിൻ സർവ്വീസ്  നടത്താൻ അനുമതി നൽകണം.
  •  റയിൽവേ നിരക്കുകൾ തീരുമാനിക്കാൻ ഒരു കമ്മീഷന നിയമിക്കണം.കമ്മിഷനിൽ കമ്പനികൾക്കും അങ്ങത്ത്വം  നൽകണം .
അറിയിപ്പ് :- റെയിൽവേ സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു .തീർച്ചയായും അവ ബ്ലോഗിൽ ഉൾപ്പെടുത്തുന്നതായിരിക്കും.

No comments:

Post a Comment