Thursday, July 17, 2014

ടൂറിസം:-മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട്‌ അയച്ചു.

ടൂറിസം ഏകോപനവും സ്വകാര്യവല്‍ക്കരണവും എന്ന വിഷയത്തില്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട്‌ അയക്കുകയുണ്ടായി.റിപ്പോര്‍ട്ടിന്‍റെ പൂര്‍ണ്ണരൂപം താഴെ കൊടുക്കുന്നു.


ശ്രീ.ഉമ്മന്‍ ചാണ്ടി
ബഹു.കേരളാ മുഖ്യമന്ത്രി

സര്‍,

ടൂറിസം ഇന്ന് ലോകരാജ്യങ്ങളില്‍ ഒരു വന്‍ വ്യവസായമായി മാറിയിരിക്കുന്നു. വന്‍കിടക്കാര്‍ ഇന്നു ഈ മേഖലയില്‍ വന്‍ നിക്ഷേപം നടത്തികൊണ്ടിരിക്കുകയാണ്.ലോകരാജ്യങ്ങള്‍ അവരുടെ കവാടങ്ങള്‍ ടൂറിസത്തിനായി തുറന്നിട്ടിരിക്കുന്നു.മരുഭൂമി രാജ്യങ്ങള്‍ പോലും ഈ മേഖലയില്‍ വന്‍ നിക്ഷേപമാണ് നടത്തുന്നത്.ഈ സാഹചര്യത്തില്‍ നമ്മുടെ സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിനായി എന്‍റെ അറിവിന്‍റെ പരിമിതിയില്‍ നിന്നുകൊണ്ട് ചില നിര്‍ദ്ദേശങ്ങള്‍, പോതുജങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് വലിയവില കല്പ്പിക്കുന്ന താങ്കള്‍ക്ക് മുന്നില്‍ ബഹുമാനപൂര്‍വ്വം സമര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

      1.  ടൂറിസം ഏകോപനം
സര്‍, നമ്മുടെ ടൂറിസം എന്നാല്‍ പ്രകൃതിയോടു യാതൊരുവിധ ബഹുമാനവും കൂടാതെയുള്ള റിസോര്‍ട്ടുകളും, പിന്നെ ദൈവം കനിഞ്ഞുതന്ന പ്രകൃതി മനോഹാരിതയും (ഈ പ്രകൃതി ഭംഗി ടൂറിസ്റ്റുകള്‍ക്ക് ആസ്വദിക്കാന്‍ വേണ്ട കാര്യമായ സൗകര്യങ്ങള്‍ ഇല്ലതാനും.).
നമ്മുടെ സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍ ആ വകുപ്പുകളുമായി ബന്ധപ്പെട്ട ടൂറിസം പന്ധതികളുമായി മുന്നോട്ട്‌ പോകുന്നുണ്ട്. ടൂറിസം വകുപ്പ് അവരുടെതായ പദ്ധതികളുമായി മുന്നോട്ട് പോകുന്നു. അതായത് ഒരു ഏകോപനം ഈ മേഖലയില്‍ നമുക്കില്ല എന്നര്‍ത്ഥം.അതുകൊണ്ടു തന്നെ ഈ മേഖലയില്‍ ഒരു വന്‍ പുരോഗതിയുണ്ടായി എന്ന് പറയാന്‍ നമുക്കാവില്ല.
   ഈ അവസരത്തില്‍ നാം പ്രധാനമായും ചെയ്യേണ്ടത് വിവധ വകുപ്പുകള്‍ നടത്തുന്ന ടൂറിസം പന്ധതികള്‍ പൂര്‍ണ്ണമായും ടൂറിസം വകുപ്പിന് കീഴിലുള്ള KTDC യുടെ പരിധിയിലാവണം. അതായതു ടൂറിസം പദ്ധതി നടപ്പാക്കേണ്ടത് KTDC യിലൂടെ ടൂറിസം വകുപ്പാകണം.
ഉദാ: വനംവകുപ്പ് ഇന്ന് ഒരുപാടു ടൂറിസം പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.യഥാര്‍ത്ഥത്തില്‍ വനവകുപ്പ് എന്നാല്‍ വനമേഖലയെ സംരക്ഷിക്കാന്‍ വേണ്ടിയുള്ളതാണ്.ഒരിക്കലും ടൂറിസം നടപ്പാക്കാന്‍ വേണ്ടിയുള്ളതല്ല. വനമേഘലയില്‍ ടൂറിസം നടത്തേണ്ടത് ടൂറിസം വകുപ്പാണ്.വനം വകുപ്പ് ഇത് സംബന്ധിച്ച സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയാണ് വേണ്ടത്.പന്ധതികള്‍ ആവിഷ്ക്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ടത് ടൂറിസം വകുപ്പാണ്. വരുമാനം ഇരുവകുപ്പും വീതിച്ചെടുക്കണം(മൂലധനതിനനുസരിച്ചു).
അതുപോലെതന്നെ വനമേഘലയില്‍ വനം വകുപ്പിന്‍റെ അനുമതിയോടെ ടൂറിസം വകുപ്പിന് പദ്ധതികള്‍ അവിഷകരിക്കാന്‍ സാധിക്കണം.തിരിച്ചു വനം വകുപ്പിന്‍റെ ശുപാര്‍ഷകള്‍ക്കനുസരിച്ചു ടൂറിസം വകുപ്പ് പദ്ധതികള്‍ നടപ്പിലക്കുകയുമാവാം.
ഇങ്ങനെയകുമ്പോള്‍ വനം വകുപ്പിന് അവരുടെ ജോലി കൃത്യമായി ചെയ്യാന്‍ സാധിക്കും.അതുപോലെതന്നെ വനമേഘലയിലെ ടൂറിസം പദ്ധതി ഭംഗിയായി നടപ്പാകാന്‍ KTDC ക്ക് സാധിക്കുകയും ചെയ്യും.
സര്‍, ഇതൊരിക്കലും വെറുമൊരു വനം വകുപ്പിന്‍റെ കാര്യത്തിലല്ല, എല്ലാ വകുപ്പുകളുടെയും ടൂറിസം പന്ധതികള്‍ നടപ്പിലാക്കേണ്ടത് ടൂറിസം വകുപ്പിന് കീഴിലുള്ള KTDC ആവണം.അങ്ങനെയാകുമ്പോള്‍ KTDC ക്ക് വിവിധ വകുപ്പുകളുമായി ബന്ധപ്പെടുത്തി വന്‍കിട പദ്ധതികള്‍ ആവിഷ്കരിക്കാനും അവ വിജയകരമായി നടപ്പിലാക്കാനും സാധിക്കും. ഒരുപക്ഷേ ഇപ്പോയുള്ളതിനെക്കാള്‍ തൊഴിലവസരങ്ങള്‍ സൃഷ്ട്ടിക്കാനും സാധിക്കും. അതുപോലെതന്നെ വകുപ്പുകള്‍ക്ക് അവരുടെ സേവങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനും സാധിക്കും.
ഇപ്പോള്‍ പലവകുപ്പുകളും ടൂറിസം പദ്ധതികളിലൂടെ കൂടുതല്‍ വരുമാനം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്.അവര്‍ പലപ്പോഴും അവരുടെ യഥാര്‍ത്ഥ ചുമതലകള്‍ മറന്നുകൊണ്ടാണ് ഇത് ചെയ്യുന്നത്. ഇവിടെയാണ് ടൂറിസം ഏകോപനത്തിന്റെ പ്രശക്തി വര്‍ദ്ധിക്കുന്നത്
2     2.  KTDC സ്വകാര്യവല്ക്കരണം

സര്‍, രാജ്യം മുഴുവനും സ്വകാര്യവല്‍ക്കരണത്തിന്‍റെ പാതയിലാണ്. അതുകൊണ്ടുതന്നെ ഈ കാലഘട്ടത്തില്‍ സ്വകാര്യവല്‍ക്കരണത്തില്‍നിന്ന്‌ ഒളിച്ചോടാന്‍ നമുക്കൊരിക്കലും സാധിക്കില്ല.അതുകൊണ്ടുതന്നെ കേരളാ ടൂറിസത്തിന് ഒരു പുത്തനുണര്വ്വുണ്ടാകാന്‍ ഏകോപനം എന്ന പോലെ സ്വകാര്യവല്‍ക്കരണവും അത്യാവശ്യമാണ്.അതുകൊണ്ടുതന്നെ സര്‍ക്കാരിന്‍റെയും സ്വകാര്യടൂറിസം കമ്പനികളുടെയും പൊതുജനങ്ങളുടെയും സംയുക്ത സംരംബമായി KTDC മാറേണ്ടത് അത്യാവശ്യമാണ്.
·         51% സംസ്ഥാനസര്‍ക്കാരിന് ഷെയര്‍ ഉണ്ടാവണം.
·         40% സ്വകാര്യ ടൂറിസം കമ്പനികള്‍ക്ക്. ടൂറിസംമേഘലയില്‍ പരിചയമില്ലാത്ത കമ്പനികള്‍ക്ക് ഷെയര്‍ നല്‍കിയാല്‍ ഗുണത്തെക്കാള്‍ അത് ദോഷം ചെയ്യും.വിദേശ-സ്വദേശ കമ്പനികള്‍ക്ക് ഒരുപോലെ പദ്ധതിയില്‍ അംഗത്വം ഉണ്ടായിരിക്കണം.
·         9% പൊതുജനങ്ങള്‍ക്ക് വ്യക്തികത ഓഹരിയായി നല്‍കണം.

വിദേശ കമ്പനികള്ക്ക് അംഗത്വം ഉള്ളതുകൊണ്ട് അവിടങ്ങളിലുള്ള നല്ല മാതൃകകള്‍ നമ്മുടെ നാട്ടിലും ആവിഷ്കരിക്കാന്‍ സാധിക്കും. അവരിലൂടെ ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതലായി ടൂറിസം പ്രചാരണം വിദേശങ്ങളില്‍ നടത്താനും സാധിക്കും.
പൊതുജനങ്ങള്‍ക്ക് അവരുടെ ഭൂമി(ടൂറിസത്തിന് അനുയോജ്യമായ) KTDCക്ക് ടൂറിസം പദ്ധതികള്‍ നടപ്പാക്കുന്നതിന് വേണ്ടി പാട്ടത്തിനു നല്കാന്‍ സാധിക്കണം.അതുവഴി ഇരുകൂട്ടര്‍ക്കും വരുമാനം വര്‍ധിപ്പിക്കാന്‍ സാധിക്കും.
വിവിധ പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കുന്നതിലൂടെ KTDC ലോകത്തിലെതന്നെ പ്രധാനപ്പെട്ട ഒരു ടൂറിസം കമ്പനിയായി മാറുകയും ചെയ്യും.
കേരളത്തിന്‍റെ ടൂറിസം വികസനത്തിനായി ഇക്കാര്യത്തില്‍ നല്ലൊരു തീരുമാനം താങ്കളുടെ ഭാകത്ത് നിന്നും പ്രതീക്ഷിക്കുന്നു.

വിശ്വസ്ഥതയോടെ,




Wednesday, July 16, 2014

തെരുവിലെ ലഹരി:-മുഖ്യമന്ത്രിക്ക് പരാതി അയച്ചു.


അന്യസംസ്ഥാന തോഴിലാളികളുമായി ബന്ധപ്പെട്ട ഒരു പരാതി(Doc No:4317/2014) ഞാന്‍ മുഖ്യമന്ത്രിക്ക് അയക്കുകയുണ്ടായി.പരാതിയുടെ പൂര്‍ണ്ണ രൂപം താഴെ കൊടുക്കുന്നു.

ബഹു.കേരളാ മുഖ്യമന്ത്രി,
ശ്രീ.ഉമ്മാന്‍ ചാണ്ടി

സര്‍,

നമ്മുടെ നാട്ടിലെ കവലകളില്‍അന്യസംസ്ഥാന തോഴിലാളികള്‍ പാക്ക് (അടയ്ക്ക മിശ്രിതം) വില്‍ക്കുന്നത് പതിവായി  നാം കാണുന്നുണ്ട്. വിലയുടെ മാറ്റത്തിനനുസരിച്ച് പാക്കുകളിലും വിത്യാസമുണ്ട്.യുവാക്കളാണ് പ്രധാനമായും പാക്ക് വാങ്ങാന്എത്തുന്നത്‌...! പണ്ടൊക്കെ പാക്ക്വാങ്ങിയിരുന്നത് മുതിര്‍ന്നവര്‍ആയിരുന്നു. എന്നാല്അന്യ സംസ്ഥാന തോഴിലാളികള്വില്ക്കുന്ന പാക്കുകള്യുവാക്കളുടെ ഹരമായി മാറിയിരിക്കുന്നു .യുവാക്കള്ഇതിന് അടിമകളായി കൊണ്ടിരിക്കുകയാണ്.നഗരപ്രദേശങ്ങളില്‍ ഇതൊരു നിത്യകാഴ്ചയാണ്‌. രാജ്യത്തിന്‍റെ ഐക്യവും അഖണ്ടതയും കാത്തു സൂക്ഷിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍.അതുകൊണ്ടുതന്നെ അന്യസംസ്ഥാന തോഴിലാളികള് നമ്മുടെ നാട്ടില്‍ ജോലി ചെയ്യുന്നത് ഒരിക്കലും നമ്മള്‍ എതിര്‍ക്കില്ല. എന്നാല്‍ ഇത്തരം സംശയകരമായ പ്രവണതകള്‍ നാം അന്വേഷിച്ചില്ലെങ്കില്‍, സര്‍ ഒരുപക്ഷേ, ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ നമ്മുടെ യുവ സമൂഹത്തില്‍ ഉണ്ടായേക്കാമെന്ന് താങ്കളെ ബഹുമാനപൂര്‍വ്വം ഓര്‍മ്മിപ്പിക്കുന്നതോടൊപ്പം തന്നെ, അന്യസംസ്ഥാന തോഴിലാളികള്വില്ക്കുന്ന പാക്കുകളില്‍യുവാക്കളെ ഇത്ത്രമാത്രം  ആകര്‍ഷിക്കാന്‍എന്താണ് ഇവര്ഉപയോകിക്കുന്നതെന്നത് സംബന്ധിച്ച് വിശതമായി അന്വേഷികകണമെന്ന് വളരെയധികം ബഹുമാനാര്‍ത്ഥം അപേക്ഷിക്കുന്നു.പ്രത്യേകിച്ചും അന്യസംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട്‌ മയക്കുമരുന്ന് കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്ന സാഹചര്യത്തില്‍..അതുപോലെതന്നെ ക്യാമ്പസുകളിലും..
എന്ന്,


മുന്നറിയിപ്പ്:-ഈ ബ്ലോഗില്‍ മുഖ്യമന്ത്രിക്ക് അയച്ച പരാതിയുടെ ഡോക്ക്യുമെന്‍റ് നമ്പര്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.അതില്‍നിന്നും മുഖ്യമന്ത്രിയുടെ വെബ്സൈറ്റിലേക്കുള്ള ലിങ്കും നല്‍കിയിട്ടുണ്ട്.വായനക്കാര്‍ക്ക്‌ എന്‍റെ പരാതിയില്‍ മുഖ്യമന്ത്രി എന്ത് നടപടി സ്വീകരിച്ചു എന്ന് അറിയാന്‍ വേണ്ടിയാണത്.ഈ ലിങ്കില്‍ കയറിക്കൊണ്ട്‌ പരാതിയുമായി ബന്ധപ്പെട്ട് ഒരുതരത്തിലുള്ള(നല്ലതോ ചീത്തയോ ആയിട്ടുള്ളത്) ഫീഡ്ബാക്കും നല്‍കരുതെന്ന് വളരെ വിനീതപൂര്‍വ്വം അറിയിക്കുന്നു.വായനക്കാരില്‍ നിന്നും ഇത്തരം പ്രവണതകള്‍ ഉണ്ടായാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ബഹുമാനപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു.വായനക്കാരുടെ അഭിപ്പ്രായങ്ങള്‍ ബ്ലോഗിന്‍റെ കമന്റ്‌ ബോക്സില്‍ നല്‍കാവുന്നതാണ്.